Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റില്ലാതെ യൂത്തിന് ജീവിതമില്ല

Website
ദില്ലി: രാജ്യത്തെ യുവതയ്ക്ക് ജീവിയ്ക്കാന്‍ ഇന്റര്‍നെറ്റില്ലാതെ സാധിയ്ക്കില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്രാഥമികാവശ്യങ്ങളായ വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം എന്നിവയ്‌ക്കൊപ്പമാണ് ഇന്റര്‍നെറ്റ് ലഭ്യതയും യുവജനങ്ങള്‍ പരിഗണിയ്ക്കുന്നത്. ആഗോള നെറ്റ്‌വര്‍ക്കിങ് സ്ഥാപനമായ സിസ്‌കോ നടത്തിയ സര്‍വേയില്‍ ഇന്റര്‍നെറ്റ് ലഭ്യത അത്യാവശ്യമാണെന്ന് കരുതുന്നവര്‍ 33 ശതമാനമാണ്.

അഞ്ചില്‍ നാലു കോളെജ് വിദ്യാര്‍ഥികളും യുവ ജീവനക്കാരും ഇന്റര്‍നെറ്റിനെ ജീവിതത്തിന്റെ ഭാഗമായി കാണുന്നു. മൂന്നില്‍ രണ്ടു പേരും കാര്‍ വാങ്ങുന്നതിനേക്കാള്‍ പ്രധാനമാണ് ഇന്റര്‍നെറ്റ് എന്ന് അഭിപ്രായപ്പെടുന്നു.

കൂട്ടുകാര്‍ക്കൊപ്പം കറങ്ങല്‍, ഡേറ്റിങ്, പാര്‍ട്ടികള്‍ എന്നിവയേക്കാള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഇഷ്ടപ്പെടുന്നതായി 27 ശതമാനം പേരുടെ അഭിപ്രായം. ഇന്റര്‍നെറ്റിന്റെ വളര്‍ച്ചാനിരക്ക് രാജ്യത്ത് കുതിയ്ക്കുമ്പോള്‍ മൊബൈല്‍ എന്ന കൊച്ചുപകരണം ഇന്ത്യക്കാര്‍ക്ക് പ്രാണവായുവായി മാറിക്കഴിഞ്ഞു.

മൊബൈല്‍ ഫോണിനെ ജീവിതത്തിന്റെ പ്രധാന ഘടകമായി പരിഗണിക്കുന്നത് 71 ശതമാനം ഇന്ത്യക്കാരാണ്. ബ്രിട്ടനാണ് ഏറ്റവും മുന്നില്‍ 74 ശതമാനം. യുഎസുകാര്‍ 62 ശതമാനവുമായി ഇന്ത്യക്കാര്‍ക്ക് പിന്നിലാമ്.

ഇന്ത്യയ്ക്ക് പുറമെ ചൈന, യുഎസ്, കാനഡ, മെക്‌സിക്കൊ, ബ്രസീല്‍, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 1,441 കോളെജ് വിദ്യാര്‍ഥികളും 1,412 യുവ ജീവനക്കാര്‍ക്കനുമായിരുന്നു സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ 95 ശതമാനം പേരും ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാവാത്തതാണെന്ന്് അഭിപ്രായമുള്ളവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+