Get Updates
Get notified of breaking news, exclusive insights, and must-see stories!

5വയസ്സുകാരിയെ പൂജാരി പീഡിപ്പിച്ച് കൊന്നു

ചെന്നൈ: അഞ്ചുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ നാല്‍പ്പത്തിയാറുകാരനായ പൂജാരിയെ അറസ്റ്റുചെയ്തു. വെല്ലൂരിലാണ് സംഭവം നടന്നത്. പാണ്ഡിയന്‍ നഗര്‍ സ്വദേശിയായ കെ കുമാര ഗുരുക്കളാണ് അറസ്റ്റിലായത്.

സെപ്റ്റംബര്‍ 19ന് തിങ്കളാഴ്ചയാണത്രേ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തുകയുംപിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. ചൊവ്വാഴ്ചരാത്രിയാണ് ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം ഒരു കിണറ്റില്‍ തള്ളിയത്.

സലിയംപെട്ടിയില്‍ നിന്നുള്ള ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊലചെയ്യപ്പെട്ടത്. തിങ്കളാഴ്ച കുട്ടി സ്‌കൂളില്‍ നിന്നും തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി ന്ല്‍കിയിരുന്നു. പിന്നീട് ബുധനാഴ്ച പുലര്‍ച്ചെയാണ് ചിലര്‍ കുട്ടിയുടെ ശരീരം കിണറ്റില്‍ കണ്ടെത്തകുയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടി പഠിക്കുന്ന സ്‌കൂളിന് സമീപത്തായി താമസിക്കുന്ന കുമാര ഗുരുക്കള്‍ കുടുങ്ങിയത്. അഞ്ചുവര്‍ഷം മുമ്പും സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റുചെയ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റുചെയ്ത ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+