കാണ്‍പൂര്‍: കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഒന്‍പതാമത്തെ ആത്മഹത്യയാണിത്. മെഹ്താബ് അഹമ്മദ്(19) എന്ന ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഐഐടി തനിയ്ക്ക് മടുത്തുവെന്ന് തന്റെ മൂന്നു കൂട്ടുകാര്‍ക്കായി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ അഹമ്മദ് പറയുന്നു.
മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംങ് വിഭാഗം വിദ്യാര്‍ഥിയായ അഹമ്മദ് രണ്ടു മാസം മുന്‍പാണ് ക്യാംപസിലെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഐഐടി അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് കല്യാപൂര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മുന്‍പ് രണ്ടു പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളുമുള്‍പ്പെടെ എട്ടു പേര്‍ കാണ്‍പൂര്‍ ഐഐടി ക്യാംപസില്‍ ആത്മഹത്യ ചെയ്തിരുന്നു. വീണ്ടും ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ക്യാംപസില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
A first year BTech student of IIT-Kanpur on Thursday allegedly committed suicide in his hostel room, the ninth such case in five years, police said. He left a note addressed to three of his classmates saying he was tired of IIT.