Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ കാമുകിയ്ക്ക് അശ്ലീല സന്ദേശം: ടെക്കി കുടുങ്ങി

ഹൈദരാബാദ്: മുന്‍ കാമുകിയ്ക്ക് അശ്ലീല സന്ദേശമയച്ച ടെക്കി കുടുങ്ങി. മേഹാദിപട്ടണം സ്വദേശിയായ മുക്താദിര്‍ അഹമ്മദ് ആണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ മൊബൈലിലേയ്ക്കാണ് ഇയാള്‍ അശ്ലീല സന്ദേശമയച്ചിരുന്നത്. ഇതെ തുടര്‍ന്ന് ഭര്‍ത്താവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചുവെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടിയെ അഹമ്മദ് മുന്‍പ് സ്‌നേഹിച്ചിരുന്നു. എന്നാല്‍ ഇയാളെ വിവാഹം കഴിയ്ക്കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചതറിഞ്ഞ് ഇയാള്‍ അശ്ലീസ സന്ദേശമയയ്ക്കുന്നത് പതിവാക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കുറിച്ച് തെറ്റായ പലകാര്യങ്ങളും സന്ദേശമായി ഇയാള്‍ ഭര്‍ത്താവിന് അയച്ചു കൊടുത്തു. ഇതു മൂലം ഇവരുടെ ദാമ്പത്യം തകര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. അഹമ്മദ് കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+