ഐസ്ക്രീം കേസ്; വിഎസിന്റെ ഹര്‍ജി ഗൗരവമുള്ളത്

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിഫയലില്‍ സ്വീകരിച്ച കോടതി കേസ് ഡയറി ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്.
മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം 84 സാക്ഷികളില്‍ നിന്ന് ഇതുവരെ മൊഴിയെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം, മുന്‍മുഖ്യമന്ത്രികൂടിയായ ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും അതുകൊണ്ടു തന്നെ കോടതിയുടെ ഉത്തരവാദിത്തം വര്‍ധിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തുടര്‍ന്ന കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പഠിച്ചശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍ വ്യക്തമാക്കുകയായിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.












Click it and Unblock the Notifications