അരക്കച്ചയഴിച്ച സംഭവം: തെളിവെടുപ്പ് നടത്തും

മുഖ്യമന്ത്രിയും പട്ടിക വകുപ്പ് മന്ത്രിയും പങ്കെടുത്ത ചടങ്ങില്‍ ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിച്ച് പരിശോധന നടത്തിയത് വിവാദമായിരുന്നു.
സംഭവം ആദിവാസികളെ പരസ്യമായി അപമാനിയ്ക്കലും അവരുടെ പരമ്പരാഗതമായ ആചാരരീതിയെ ചോദ്യം ചെയ്യലുമാണെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരന്‍ ആരോപിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കച്ച അഴിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എകെഎസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി.












Click it and Unblock the Notifications