ഒരാള്‍ക്ക് ഒരുപദവി തത്വം നടപ്പാക്കും: ചെന്നിത്തല

ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം നടപ്പാക്കും. എംഎല്‍എമാരെയും എംപിമാരെയും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ മേധാവികള്‍ക്ക് പാര്‍ട്ടി പദവി നല്‍കില്ല- ചെന്നിത്തല വ്യക്തമാക്കി.
എല്ലാതലങ്ങളിലും ചര്‍ച്ച നടത്തി യോജിച്ച തീരുമാനമെടുക്കും. പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ചു പോകും. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്
പകര്‍ച്ചപ്പനി വ്യാപിക്കുന്നതിനു യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അപഹാസ്യമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചു വര്‍ഷം ഒന്നും ചെയ്യാത്തവരാണ് പ്രക്ഷോഭം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications