പിണറായി രാജിവെയ്ക്കണമായിരുന്നു: സിപിഐ

അഴമതി ആരോപണത്തിന്റെ പേരില്‍ 1967ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ നിന്നും എംഎന്‍ ഗോവിന്ദന്‍നായരും ടിവി തോമസും രാജിവച്ചു കാണിച്ച മാതൃക പിണറായിയും കാണിക്കേണ്ടിയിരുന്നുവെന്നാണ് ജില്ലാ സെക്രട്ടറി സിഎന്‍ ജയദേവന്‍ പറഞ്ഞത്.
അന്തിക്കാട് സിപിഐ ലോക്കല്‍ കമ്മിറ്റി 'അഴിമതിവിരുദ്ധ പോരാട്ടങ്ങളില്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2ജി സ്‌പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്കിനെക്കുറിച്ചു ധനമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മറുപടി പറയണമെന്ന് സെമിനാര്‍ ഉത്ഘാടനം ചെയ്ത ബിനോയ് വിശ്വം പറഞ്ഞു.












Click it and Unblock the Notifications