പ്രമോഷന്‍ ഇല്ല; ജീവനൊടുക്കുമെന്ന് ഉദ്യോഗസ്ഥന്‍

ഐഎഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. 1993 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ രമേഷ് തെട്ടെ(51) ആണ് ആത്മഹത്യാ ഭീഷണിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
നര്‍മ്മദ വാലി ഡെവലപ്പ്‌മെന്റ് അതോറിറ്റിയില്‍ അണ്ടര്‍ സെക്രട്ടറി ആയി ജോലി നോക്കുകയാണ് രമേഷ് ഇപ്പോള്‍. എന്നാല്‍ തന്റെ കൂടെ ജോലിയില്‍ കയറിയവരെല്ലാം ഇപ്പോള്‍ സെക്രട്ടറിമരായി ഇരിയ്ക്കുമ്പോഴും തനിയ്ക്ക് പ്രമോഷന്‍ തരാത്ത സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു ഭീഷണി മുഴക്കാന്‍ രമേഷിനെ പ്രേരിപ്പിച്ചത്.
പ്രമോഷനെ കുറിച്ച് സംസാരിയ്ക്കാന്‍ ചെന്ന തന്നെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും രമേഷ് പറയുന്നു. പ്രമോഷന്‍ ആവശ്യപ്പെട്ടാല്‍ ഇനിയും അച്ചടക്ക നടപടിയ്ക്ക് വിധേയനാകേണ്ടി വരുമെന്നായിരുന്നത്രേ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചെന്നും ഇയാള്‍ പറയുന്നു.












Click it and Unblock the Notifications