കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്‍ലോക്പാലുണ്ടെങ്കില്‍ ചിദംബരം ജയിലില്‍: ഹസാരെ

Google Oneindia Malayalam News

Anna
ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം വിവാദത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരവും പ്രധാനമന്ത്രി മന്‍മോഹന്‍സിങും 'പ്രതിക്കൂട്ടില്‍' നില്‍ക്കുമ്പോള്‍ അഴിമതിക്കെതിരേ കുരിശുയുദ്ധം നയിക്കുന്ന അണ്ണാ ഹസാരെ വീണ്ടും രംഗത്ത്.

ഇപ്പോള്‍ ജന്‍ലോക്പാല്‍ ബില്‍ ഉണ്ടായിരുന്നെങ്കില്‍ ചിദംബരം ജയിലിനുള്ളിലായേനെ-അണ്ണാ അഭിപ്രായപ്പെട്ടു. ചിദംബരത്തിനെതിരേ നേരത്തെയും അണ്ണ ആഞ്ഞടിച്ചിരുന്നു. രാം ലീല മൈതാനിയില്‍ വെച്ച് നാടകീയമായി ഹസാരയെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് പ്രതികരിക്കവെ ചിദംബരത്തെ 'വിശ്വസിക്കാ്#കൊള്ളരുതാത്തവന്‍' എന്നാണ് അണ്ണാ വിശേഷിപ്പിച്ചിരുന്നത്.

ടുജി സ്‌പെക്ട്രം അഴിമതി പി ചിദംബരത്തിന് ഒഴിവാക്കാനാവുമായിരുന്നുവെന്ന അര്‍ത്ഥത്തില്‍ ധനകാര്യമന്ത്രാലയത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് പോയ കുറിപ്പാണ് ഇപ്പോള്‍ പ്രശ്‌നം ചൂടുപിടിപ്പിച്ചിരിക്കുന്നത്. ഈ കത്ത് ഹാജരാക്കാന്‍ സംയുക്ത പാര്‍ലമെന്റി സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അറിവോടു കൂടി തന്നെയാണ് ഈ കത്ത് പിഎം ഓഫിസിലെത്തിയത്.

English summary
"Had there been a Jan Lokpal now, Chidambaram would have been in jail," Anna Hazare,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X