ഭുവനേശ്വര്‍: ഉമര്‍കോട്ട് എംഎല്‍എ ജഗ്ബന്ധു മാജി വെടിയേറ്റു മരിച്ചു. റാജ്ഗഡില്‍ പട്ടയവിതരണ ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിയ്ക്കുന്നതിനിടെയായിരുന്നു കൊല്ലപ്പെട്ടത്. ബിജു ജനതാദള്‍ അംഗമായിരുന്നു. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സൂചന. ചടങ്ങിനിടെയെത്തിയ നാലു തോക്കുധാരികളാണ് വെടിയുതിര്‍ത്തത്.