മുത്തൂറ്റില്‍ ഏഴരകോടിയുടെ കവര്‍ച്ച

വളരെ ആസൂത്രിതമായായിരുന്നു ഏഴംഗസംഘം കവര്‍ച്ച നടത്തിയത്. തിരുപ്പൂര്‍ കങ്കയം റോഡിലെ പത്മിനി ഗാര്‍ഡനിലുള്ള ശാഖയില്‍ എത്തിയ സംഘം ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തൂപ്പുകാരിയേയും രണ്ടു ജീവനക്കാരികളേയും വായമൂടിക്കെട്ടി കസേരയില്‍ ബന്ധിച്ചു.
മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലേയ്ക്ക് ഈ സമയത്ത് ആരും കടന്നു വരാതിരിയ്ക്കാന്‍ സംഘത്തിലെ രണ്ടു പേര്‍ ശ്രദ്ധിച്ചു. വരുന്നവരെയെല്ലാം മുകളില്‍ മീറ്റിംങ് നടക്കുകയാണെന്നും പിന്നീട് വന്നാല്‍ മതിയെന്നും പറഞ്ഞ് ഇവര്‍ പിരിച്ചു വിട്ടു.
ഈ സമയം ജീവനക്കാരില്‍ നിന്നും താക്കോല്‍ തട്ടിയെടുത്ത് സംഘത്തിലെ മറ്റുള്ളവര്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു. പിന്നീട് ഇവര്‍ പോയതിന് ശേഷം പുറത്തെത്തിയ ജീവനക്കാര്‍ ഒച്ച വച്ച് സംഭവം ആളുകളെ അറിയിക്കുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications