നാടു പൊള്ളുമ്പോള്‍ ഡിഎംഒയ്ക്ക് തണുപ്പ്
മലപ്പുറം: നാടുമുഴുവന്‍ പനിച്ചുപൊള്ളുമ്പോള്‍ 'തണുത്തു നടന്ന' ഡിഎംഒയ്ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം ഡിഎംഒ ഡോ എ സമീറയെയാണ് ആരോഗ്യവകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുള്ളത്.
ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നതു തടയാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ആരോഗ്യമന്ത്രി കോഴിക്കോട് വിളിച്ചു ചേര്‍ത്ത യോഗത്തിലും വെള്ളിയാഴ്ച കേന്ദ്രമെഡിക്കല്‍ സംഘമെത്തിയപ്പോഴും ഡിഎംഒ ഹാജരായിരുന്നില്ല.
ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഡയറക്ടറാണ് സസ്‌പെന്റ് ചെയ്തത്. ഡെപ്യുട്ടി ഡിഎംഒ ഡോ കെ സക്കീനയ്ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications