കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിയെ ആരും അവിശ്വസിച്ചിട്ടില്ല: ഉമ്മന്‍ ചാണ്ടി

  • By Ajith Babu
Google Oneindia Malayalam News

Oommen Chnandy
കൊച്ചി: പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി പി.കെ.ഹനീഫയെ താനുള്‍പ്പടെ കേസില്‍പ്പെട്ട ആരും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണനേതാക്കള്‍ ജഡ്ജിയെ സമ്മര്‍ദ്ദത്തിലാഴ്ത്തില്‍ കേസില്‍ നിന്ന് പിന്‍മാറ്റിച്ചുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയിരിക്കുന്നത്.

കേസിലെ പ്രതികളാരും തന്നെ ജഡ്ജിയെ വിമര്‍ശിച്ചിട്ടില്ല. താന്‍ കേസിനെക്കുറിച്ച് പറഞ്ഞത് തനിക്ക് പരാതിയില്ലെന്നാണ്. ജഡ്ജിയ്‌ക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രാഷ്ട്രപതിയ്ക്ക് അയച്ച പരാതിയെക്കുറിച്ചുള്ള തന്റെ നിലപാട് നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പാമോലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പികെ ഹനീഫ ശനിയാഴ്ച പിന്‍മാറിയിരുന്നു. വ്യക്തിപരമായ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസില്‍ നിന്ന് പിന്‍മാറുന്നതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് ജഡ്ജിക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചീഫ് വിപ്പ് പിസി ജോര്‍ജ് രാഷ്ട്രപത്രിയ്ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയതും വിവാദമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X