Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോലിന്‍ കേസ്; വിജിലന്‍സ് ജഡ്ജി ഒഴിഞ്ഞു

Court
തിരുവനന്തപുരം: പാമോലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ പിന്‍മാറി. കേസ് മറ്റേതെങ്കിലും കോടതികളിലേക്ക് മാറ്റണമെന്നും പി.കെ.ഹനീഫ ഹൈക്കോടതിയോട് അപേക്ഷിച്ചു.

വ്യക്തിപരമായ ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ് കേസില്‍ നിന്ന് പിന്‍മാറുന്നതെന്ന് പി.കെ.ഹനീഫ വ്യക്തമാക്കി. മാധ്യമങ്ങള്‍ വ്യക്തിപരമായി ആക്രമിയ്ക്കുന്ന സമീപനമാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച കേസ് വിളിച്ചപ്പോള്‍ തന്നെ താന്‍ പിന്‍മാറുകയാണെന്നു ഹനീഫ അറിയിക്കുകയായിരുന്നു. കേസിലെ എല്ലാ കക്ഷികള്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ടു നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കേസ് നവംബര്‍ 30നു പരിഗണിക്കാനിക്കെ ശനിയാഴ്ച കോടതി സ്വമേധയാ മുന്‍കൂറായി പരിഗണിക്കുകയായിരുന്നു

കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ മുതല്‍ ഹനീഫയ്‌ക്കെതിരെ ഒട്ടേറെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. വിധിക്കെതിരെ ചീഫ് വിപ്പ് പിസി.ജോര്‍ജ് രാഷ്ട്രപതി ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് പരാതി അയച്ചതും വന്‍ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+