കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു

ഗവണ്‍മെന്റ് ചീഫ് വീപ്പ് പിസി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് എതിരാളികളെ ആക്രമിക്കുന്നതു പോലെ വാക്കുകള്‍ ഉപയോഗിച്ച് പി.സി. ജോര്‍ജ് ജഡ്ജിമാരെ ആക്രമിക്കുകയാണ്. ജുഡീഷ്യറിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. ഈ സര്‍ക്കാരിനു കീഴില്‍ ജുഡീഷ്യറിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും വി.എസ്. ചൂണ്ടിക്കാട്ടി.
പൗരനെന്ന നിലയിലാണ് ജഡ്ജിക്കെതിരെ പരാതി നല്‍കിയെന്ന ജോര്‍ജിന്റെ വാദത്തെയും വിഎസ് ഖണ്ഡിച്ചു. പൂഞ്ഞാറിലെ പൗരനെങ്ങനെയാണ് ചീഫ് വിപ്പിന്റെ ലെറ്റര്‍പാഡില്‍ രാഷ്ട്രപതിയ്ക്ക് പരാതി നല്‍കുകയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പാമോലിന്‍ കേസില്‍ 19 വര്‍ഷമായി ജിജിതോംസണ്‍ പരാതി നല്‍കിയിരുന്നില്ല. ഇപ്പോള്‍ വിജിലന്‍സ് കോടതി നടപടിയ്‌ക്കെതിരെ പരാതി നല്‍കിയതും മുഖ്യമന്ത്രിയെ രക്ഷിയ്ക്കാന്‍ ഉദ്ദേശിച്ചാണ്. വിജിലന്‍സ് കോടതി ജഡ്ജി പിന്‍മാറിയെങ്കിലും പാമോയില്‍ കേസ് അനാഥമാകാന്‍ പോകുന്നില്ലെന്നും വി.എസ്.പറഞ്ഞു.
കേസ് കേള്‍ക്കാന്‍ കഴിയുന്ന രണ്ടു മൂന്ന് ജഡ്ജിമാര്‍ കേരളത്തിലുണ്ട്.. തനിക്കെതിരേ അസഭ്യം പറഞ്ഞുകൊണ്ടു വന്ന ടെലിഫോണ്‍ സംഭാഷണം കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications