തിരുവനന്തപുരം: പാമോലിന്‍ കേസില്‍ നിന്ന് ജഡ്ജി പികെ ഹനീഫ ഒഴിഞ്ഞതു കൊണ്ടു മാത്രം താന്‍ തൃപ്തനാകില്ലെന്ന് ഭരണപക്ഷ ചീഫ് വിപ്പ് പിസി ജോര്‍ജ്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ പാമോലിന്‍ കേസില്‍ നിന്ന് പിന്‍മാറുകയാണെന്ന ജഡ്ജി പികെ ഹനീഫയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതു കൊണ്ട് തന്റെ പരാതിയ്ക്ക് പരിഹാരമായില്ലെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. നവംബറില്‍ പരിഗണിയ്‌ക്കേണ്ട കേസ് എന്തിനാണ് നേരത്തെ എടുത്തത് എന്ന കാര്യം വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ഇതിനെതിരെ കേസ് കൊടുക്കുമെന്നും ജോര്‍ജ് അറിയിച്ചു.
മറ്റുളളവരെ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ച കാര്യം നേടിയെടുത്തുവെന്ന് പിണറായി വിജയന്‍ ആരോപിച്ചു. ജഡ്ജിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഉമ്മന്‍ചാണ്ടിയും പിസി ജോര്‍ജും ചെയ്തത്. ഉന്നത നീതിപീഠങ്ങള്‍ ഇക്കാര്യം ഗൗരവമായെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
Chief vip PC George told media that he is not satisfied with the decision of the Judge PK Haneefa. ''I will approach the court till I get solution to my complaint'' he added.