ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി സുഖമായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മകള്‍ ആയിഷ ഗദ്ദാഫി. സിറിയ അടിസ്ഥാനമാക്കിയുള്ള അല്‍-റായ് ടിവി വെള്ളിയാഴ്ച സംപ്രേക്ഷണം ചെയ്ത നാലു മിനിറ്റു നീണ്ട ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഗദ്ദാഫിയുടെ കൂടെ നിന്നവരില്‍ ചിലര്‍ തന്നെയാണ് ഇപ്പോള്‍ വിമതപക്ഷത്തു ചേര്‍ന്നിരിയ്ക്കുന്നത്. ഗദ്ദാഫിയ്ക്ക് നല്‍കിയ പ്രതിജ്ഞ ലംഘിച്ച അവര്‍ ഒരു നാള്‍ നിങ്ങളേയും ചതിയ്ക്കുമെന്ന് ആയിഷ ലിബിയക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തന്റെ പിതാവിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും ലിബിയയില്‍ അധികാരം തിരിച്ചുപിടിയ്ക്കാനുള്ള പോരാട്ടത്തിനായി അദ്ദേഹം ഒരുങ്ങുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.
വിമതമുന്നേറ്റത്തെ തുടര്‍ന്ന് ലിബിയ വിട്ട ആയിഷയും സഹോദരന്‍മാരും അമ്മയും ഇപ്പോള്‍ അള്‍ജീരിയയിലാണ്.
Moammar Gaddafi's firebrand daughter has said in an audio recording that her father is in high spirits and fighting alongside his supporters against the revolutionary forces who swept his regime from power.