ആറു സ്ത്രീകളെ തടവിലാക്കി പീഡിപ്പിച്ചയാള്‍ കുടുങ്ങി

ടെക്‌നോളജി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെടുകയും ചെയ്തു.
ഒരു ബാറില്‍ നിന്നാണ് ലി ഇവരെ തട്ടിക്കൊണ്ടു പോന്നത്. തുടര്‍ന്ന് തന്റെ വീടിന് താഴെയുള്ള രഹസ്യ അറയില്‍ ഇവരെ പൂട്ടിയിട്ടു. രണ്ടു മുറികളിലായാണ് ആറു സ്ത്രീകളെ പാര്‍പ്പിച്ചിരുന്നത്. ഇവര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം പോലും നല്‍കിയിരുന്നില്ല. ഇവര്‍ക്ക് എതിര്‍ക്കാനുള്ള ബലം കിട്ടാതിരിയ്ക്കാന്‍ വളരെ കുറച്ച് ഭക്ഷണം മാത്രമേ ലി നല്‍കിയിരുന്നുള്ളൂ.
സ്ത്രീകളിലൊരാള്‍ ലിയുടെ പക്കല്‍ നിന്ന് രക്ഷപെട്ട് പുറമെയുള്ളവരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. ലിയുടെ വീടിന് ഇത്തരമൊരു രഹസ്യ അറ ഉണ്ടായിരുന്നതായി മറ്റുള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യയും മക്കളും നഗരത്തിന്റെ മറ്റൊരു ഭാഗത്താണ് താമസിച്ചിരുന്നത്. അവര്‍ക്ക് ഇതിനെ പറ്റി ഒരു അറിവുമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications