വാഷിങ്ടണ്‍: നാസയുടെ ഉപഗ്രഹത്തിന്റെ സഞ്ചാരപഥത്തില്‍ വന്ന മാറ്റം അവശിഷ്ടങ്ങള്‍ ഭൂമിയിലെത്തുന്നുണ്ടെങ്കില്‍ അത് അമേരിക്കയിലായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാക്കുന്നതായി വാള്‍സ് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണം നഷ്ടമായ യുഎആര്‍എസ് 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭ്രമണപഥത്തില്‍ നിന്നു തെന്നി മാറിയതോടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള കടന്നുവരവ് വൈകുകയായിരുന്നു.
പുതിയ കണക്കുകൂട്ടല്‍ പ്രകാരം ശനിയാഴ്ച വൈകുന്നേരത്തോടുകൂടി ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. ഘര്‍ഷണം മൂലം ബസ്സിന്റെ വലിപ്പമുള്ള പേടകം കഷണം കഷണമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതില്‍ അവശേഷിക്കുന്ന 500 കിലോയോളം തൂക്കമുളള കഷണങ്ങള്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്.
ഭൂമിയിലെ 75 ശതമാനം പ്രദേശവും വെള്ളമോ അല്ലെങ്കില്‍ താമസയോഗ്യമോ അല്ലാതെയോ കിടക്കുന്നതിനാല്‍ അതില്‍ വളരെ കുറച്ചെണ്ണം മാത്രമേ ജനവാസമുള്ള പ്രദേശങ്ങളില്‍ പതിക്കുകയുള്ളൂ. പുതിയ കണക്കുകൂട്ടല്‍ പ്രകാരം കഷണങ്ങള്‍ അമേരിക്കയില്‍ തന്നെ പതിച്ചേക്കും.
NASA's Upper Atmosphere Research Satellite(UARS) is coming back to Earth - in pieces - and there's a higher than normal chance one of them will hit someone or some where, A small change occured in satallites orbit, thats why it may hit us itself.