Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏതിനാണ് സ്പീഡ് കൂടുതല്‍?

ഭൗതികശാസ്ത്രത്തെ പോളിച്ചെഴുതുന്ന കണ്ടെത്തലാണ് യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്. നമ്മള്‍ ഇത്രയും കാലം പഠിച്ചത് പ്രകാശത്തിന്റെ വേഗത്തിനൊപ്പം ഈ പ്രപഞ്ചത്തില്‍ തന്നെ മറ്റൊന്നിനും സഞ്ചരിക്കാനാവില്ലെന്നാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രസിദ്ധമായ ആപേക്ഷിക സിദ്ധാന്തത്തിന്റെ പോലും അടിസ്ഥാനവിശ്വാസം ഇതാണ്.

പദാര്‍ത്ഥത്തിന്റെ അടിസ്ഥാനഘടകങ്ങളായ ന്യൂട്രിനോയ്ക്ക് പ്രകാശത്തേക്കാള്‍ വേഗമുണ്ടെന്ന് അറിവ് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചാര്‍ജ്ജില്ലാത്ത മ്യൂവോണ്‍ ന്യൂട്ടിനോ ഉപയോഗിച്ച് അയ്യായിരത്തോളം തവണ നടത്തിയ പരീക്ഷണം സാക്ഷ്യപ്പെടുത്തുന്നത്.

എന്തായാലും ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതിനു മുമ്പ് കഴിയുന്നത്ര ഗവേഷണസ്ഥാപനങ്ങളില്‍ ഇതുസംബന്ധിച്ച പരീക്ഷണം നടത്തണമെന്നാണ് യൂറോപ്യന്‍ ഏജന്‍സിയുടെ ആഗ്രഹം. എല്ലാവരും ശരിവച്ചാല്‍ മാത്രമേ ഇത് ഔപചാരികമായി പ്രഖ്യാപിക്കുകയുള്ളൂ. കാരണം പഠിച്ച ഫിസിക്‌സ് ടെക്സ്റ്റ് ബുക്കുകളിലെ സൂത്രവാക്യങ്ങള്‍ ഒട്ടുമിക്കതും ഇതോടെ തകിടം മറിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+