10വയസ്സുകാരന്‍ ടീച്ചറെ വെടിവെച്ച് ആത്മഹത്യ ചെയ്തു
ലണ്ടന്‍: ബ്രസീലിലെ സാവോപോളോയില്‍ അധ്യാപികയെ വെടിവച്ചതിനു ശേഷം പത്തുവയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. ഡേവിഡ് നോഗ്വെയ്‌റയാണ് പോലിസുകാരനായ പിതാവിന്റെ പോയിന്റ് 38 റിവോള്‍വറുമായി ക്ലാസ്സിലെത്തിയത്.
കൂട്ടുകാര്‍ നോക്കി നില്‍ക്കെ അധ്യാപിക റോസിലെയ്ഡ് ക്വിറോസ് ഡി ഒലിവേറ(38)യ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിനുശേഷം ക്ലാസ്സില്‍ നിന്നിറങ്ങിയോടിയ ബാലന്‍ സ്വയം വെടിവെച്ചുമരിച്ചു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതുകൊണ്ട് അധ്യാപികയുടെ ജീവന്‍ നഷ്ടപ്പെട്ടില്ല. ഡേവിഡ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കുട്ടിയെ ഇത്തരമൊരു കടുംകൈയിലേക്ക് പ്രേരിപ്പിച്ച സാഹചര്യത്തെ കുറിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications