തിരുവനന്തപുരം: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പ്രശസ്ത സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറില്‍ കല്‍പ്പനാ രാഘവേന്ദ്ര ജേതാവ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് 'ഗ്രാന്‍ഡ് ഫിനാലെ' നടന്നത്.
മൃദുലാ വാര്യര്‍ ഫസ്റ്റ് റണ്ണറപ്പും ഇമ്മാനുവല്‍ ഹെന്റി സെക്കന്റ് റണ്ണറപ്പും ആന്റണി ജോണ്‍ തര്‍ഡ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. അഖില്‍ കൃഷ്ണനാണ് അഞ്ചാം സ്ഥാനം.
ഒന്നാം സ്ഥാനം ലഭിച്ച കല്‍പ്പനയ്ക്ക് ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ് നല്‍കുന്ന ഒരു കോടി രൂപ മതിപ്പുള്ള വില്ലയാണ് സമ്മാനം.
39 പേര്‍ പങ്കെടുത്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ 14 ഘട്ടങ്ങളായാണ് പൂര്‍ത്തിയാത്. അവസാനമെത്തിയ എട്ടുപേരില്‍ മൂന്നു പേര്‍ സെമിഫൈനലില്‍ പുറത്താവുകയായിരുന്നു. ആതിര കൃഷ്ണന്‍, ഷബീര്‍, ദീപക് എന്നിവരാണ് ഫൈനല്‍ റൗണ്ടിലെത്താത്ത താരങ്ങള്‍.
Idea star singer Grand finale was held on September 24, 2011 at Chandrasekharan Nair Stadium Thiruvananthapuram. winner Kapana Raghavendra received Rs 1 Cr. worth villa sponsored by Travancore Builders.
Mridula won second price Immanuel Henry Third.