കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ തുടങ്ങി
കൊടുങ്ങല്ലൂര്‍: സിപിഐ മാടവന ബ്രാഞ്ച് സെക്രട്ടറി കുരിശിങ്കല്‍ ഫ്രാന്‍സിസ്(62) കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
ഫ്രാന്‍സിസിന്റെ വീടിനു മുന്നില്‍ വച്ചാണ് സംഭവം. കുത്തേറ്റു വീഴുന്നതുകണ്ട് ഓടിയെത്തിയ മകന്‍ നിഖിലിനും(25) കുത്തേറ്റു. പിന്‍ഭാഗത്ത് കുത്തേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നിഖിലിന്റെ സുഹൃത്തും അയല്‍വാസിയുമായ പ്രിയന്‍ എന്നയാളാണ് കുത്തിയതെന്ന് പോലിസ് സംശയിക്കുന്നു.
പരേതയായ എലിസബത്താണ് ഫ്രാന്‍സിന്റെ ഭാര്യ: മകന്‍: നിശാന്ത്.


Click it and Unblock the Notifications