കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിയെ വിമര്‍ശിച്ചത് തെറ്റ്: മുല്ലപ്പള്ളി

Google Oneindia Malayalam News

Mullapally
കോഴിക്കോട്: ജുഡീഷ്യറിയെ പരസ്യമായി വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്നും പാമോലിന്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജിയെ വിമര്‍ശിച്ചത് ശരിയായ നടപടിയായില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇത്തരം വിവാദങ്ങളില്‍ പെടാതിരിക്കാന്‍ ന്യായാധിപന്മാരും ശ്രദ്ധിക്കേണ്ടതുണ്ട്. കേസില്‍ നിന്ന് ജഡ്ജി പിന്‍വാങ്ങിയതിനെ കുറിച്ച് അഭിപ്രായം പറയാനില്ല. അത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്.

കേരള കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ പി സി ജോര്‍ജ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും സുപിം കോടതി ചീഫ്ജസ്റ്റീസ് എസ് എച്ച് കപാഡിയക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനും പരാതി നല്‍കിയത് വിവാദമായിരുന്നു.

English summary
Publicly Criticizing Judiciary is not good: mullappally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X