തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം ഒന്നാം തിയ്യതി മുതല്‍ കറണ്ട് ചാര്‍ജ്ജ് വര്‍ധിക്കും. യൂനിറ്റിന് 25 പൈസ നിരക്കില്‍ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രതിമാസം 120 യൂനിറ്റിനുള്ളില്‍ ഉപയോഗിക്കുന്നവരുടെ അധികചാര്‍ജ്ജ് സര്‍ക്കാര്‍ നല്‍കും.
എല്ലാ ഉപഭോക്താക്കളില്‍ നിന്നും സര്‍ച്ചാര്‍ജ് ഈടാക്കാനായി റഗുലേറ്ററികമ്മീഷന്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ ഭാഗികമായി നടപ്പാക്കുകയായിരുന്നു. ഇളവ് അനുവദിക്കുന്നതു മൂലം വരുന്ന അധികബാധ്യതയ്ക്ക് ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന് 54 കോടിയുടെ അധികബാധ്യതയാണുണ്ടാവുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും.
Power sir charge will impose on october 1st. Electricity cost will up 25 paisa per unit. Kerala State Electricity Board charging this for covering additional expenses.