വിമാനം തകര്‍ന്ന് 19മരണം

മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. 16 യാത്രക്കാരും മൂന്നു വിമാനജീവനക്കാരുമായി യാത്ര തിരിച്ച സംഘം കാഠ്മണ്ഡുവിലേക്ക് തിരിച്ചുവരുമ്പോള്‍ അഞ്ചുകിലോമീറ്റര്‍ അകലയെുള്ള കോട്ദണ്ഡയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
മരിച്ചവരില്‍ പത്തുപേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് ഇയാളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മരിച്ചവര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം.












Click it and Unblock the Notifications