കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാറ്റലൈറ്റ് വീണത് അമേരിക്കയില്‍

Google Oneindia Malayalam News

Nasa
വാഷിങ്ടണ്‍: നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിച്ച നാസയുടെ ഉപഗ്രഹം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് തകര്‍ന്നു വീണു. ശനിയാഴ്ച ഇന്ത്യന്‍ സമയം 9.49ഓടെ ഭൂമിയില്‍ വീണിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അവശിഷ്ടങ്ങള്‍ വീണ കൃത്യമായ സ്ഥലവും അവശിഷ്ടങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ആഫ്രിക്കയ്ക്കു മുകളിലൂടെ വടക്കന്‍ അറ്റ്‌ലാന്റിക്കും മറികടന്ന് കാലിഫോര്‍ണിയയ്ക്കടുത്തുള്ള പസഫിക് സമൂദ്രത്തില്‍ വീണിരിക്കാമെന്നാണ് കരുതുന്നത്.

ഇരുപതു വര്‍ഷം മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചും സൂര്യനുമായുള്ള ബന്ധത്തെ പറ്റിയും പഠിയ്ക്കാന്‍ വേണ്ടി വിക്ഷേപിച്ച അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് സാറ്റലൈറ്റ്(യുഐആര്‍എസ്) ആണ് താഴേക്കു വീണത്.

അന്തരീക്ഷത്തിന്റെ ഘര്‍ഷണം മൂലം തകരുന്നതിനാല്‍ 35 അടി നീളവും 15 അടി വീതിയുമുള്ള പേടകം വീഴുന്ന സ്ഥലത്തെ കുറിച്ചോ സമയത്തെ കുറിച്ചോ കൃത്യമായ ഒരുത്തരം നല്‍കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിക്ക് സാധിച്ചിരുന്നില്ല.

English summary
US satellite plunged into the Pacific Ocean off California, NASA said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X