കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി നാലാം ദിവസവും നഷ്ടത്തില്‍

Google Oneindia Malayalam News

Sensex
മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 15801 വരെ താഴ്ന്ന സെന്‍സെക്‌സും 4759.60 വരെ താഴ്ന്ന നിഫ്റ്റിയും നിക്ഷേപകരെ പരിഭ്രാന്തിയിലെത്തിച്ചു.

ക്ലോസ് ചെയ്യുമ്പോള്‍ മുംബൈ ഓഹരി സൂചിക 110.96 പോയിന്റ് നഷ്ടത്തില്‍ 16051.10ലും നിഫ്റ്റി 32.55 പോയിന്റ് ഇടിഞ്ഞ് 4835.40ലുമാണുള്ളത്. 350 പോയിന്റിലധികം താഴേക്കിറങ്ങിയതിനുശേഷം 200 പോയിന്റിലധികമാണ് സെന്‍സെക്‌സ് തിരിച്ചുപോന്നത്.
തീര്‍ത്തും അന്ധമായി വിദേശ വിപണിക്കനുസരിച്ച് നീങ്ങുന്ന നിക്ഷേപകരാണ് പലപ്പോഴും വിപണിയെ അടിമുടി ആട്ടിയുലയ്ക്കുന്നത്.

ഏഷ്യന്‍ വിപണികള്‍ നഷ്ടത്തോടെ കച്ചവടം തുടങ്ങിയപ്പോള്‍ മുന്‍വിധിയുമായെത്തിയ ഇവര്‍ കൂട്ടത്തോടെ വില്‍പ്പനക്കാരയതാണ് വിപണിയെ താഴോട്ടുവലിച്ചത്. എന്നാല്‍ ഏറ്റവും പ്രശ്‌നം അനുഭവപ്പെടേണ്ട യൂറോപ്യന്‍ വിപണി ലാഭത്തില്‍ ട്രേഡിങ് തുടങ്ങിയതോടെ വാങ്ങാനുള്ള തിരക്കു കൂടി.

കാര്യമായ നേട്ടമുണ്ടാക്കാന്‍ തിങ്കളാഴ്ച അധിക കമ്പനികള്‍ക്കും സാധിച്ചിട്ടില്ല. ജയപ്രകാശ് അസോസിയേറ്റ്‌സ്, റാന്‍ബാക്‌സി ലാബ്‌സ്, ഡിഎല്‍എഫ് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, അംബുജാ സിമന്റ്‌സ് എന്നീ ഓഹരികള്‍ ഒന്നരശതമാനത്തിലധികം മുകളിലേക്കുയര്‍ന്നു. ടാറ്റാ പവര്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ സെസാ ഗോവ, റിലയന്‍സ് കാപ്പിറ്റല്‍ ഓഹരികള്‍ മൂന്നു ശതമാനത്തിലധികം താഴേക്കിറങ്ങി.

English summary
After dipping below the 16k level today, the BSE Sensex recovered some lost ground but still closed 111 points down at 16,051.10, tracking declines in Asian equities, amid concerns that policymakers might fail to tame Europe�s debt crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X