ചെറുകിട നിക്ഷേപകര്‍ വിട്ടുനില്‍ക്കുക

രാകേഷ് ജുന്‍ജുന്‍വാലയുടെ അഭിപ്രായത്തില്‍ നിക്ഷേപിക്കാനുള്ള സുവര്‍ണാവസരമായി തന്നെ ഇതിനെ കാണണം. ദീര്‍ഘകാല നിക്ഷേപത്തിനു താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ വാങ്ങി സൂക്ഷിക്കാവുന്ന നിരവധി ഓഹരിയുണ്ട്. ട്രേഡിങിനു വേണ്ടി ട്രേഡിങ് നടത്താന്‍ ശ്രമിക്കുന്ന ചെറുകിട നിക്ഷേപകര്‍ക്ക് കൈപൊള്ളുമെന്ന കാര്യം തീര്‍ച്ചയാണ്. ഇന്‍ട്രാഡേ നടത്തുന്ന ചെറുകിട നിക്ഷേപകര്‍ കുറച്ചു ദിവസം ട്രേഡിങ് നടത്തേണ്ടെന്ന് ബ്രോക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് ബുദ്ധി.
അതേ സമയം യൂറോപ്പിലെ പ്രതിസന്ധിയും അമേരിക്കയിലെ പണച്ചുരുക്കവും ഭീഷണി സൃഷ്ടിക്കുകയാണെങ്കില്‍ സെന്‍സെക്‌സ് 14500വരെയെത്താനുള്ള സാധ്യത എഴുതി തള്ളാനാവില്ല. വെള്ളിയാഴ്ച യൂറോപ്യന്‍ വിപണിയും ശനിയാഴ്ച അമേരിക്കന്‍ വിപണിയും ക്ലോസ് ചെയ്തത് നേരിയ ലാഭത്തോടെയാണെങ്കിലും അവിടെ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വതപരിഹാരം കാണാത്തത് ഏഷ്യന്‍ വിപണികളില്‍ ചാഞ്ചാട്ടസ്വഭാവം നിലനിര്‍ത്തുകയാണ്.
ട്രേഡിങ് നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ തിങ്കളാഴ്ച വിഐപി ഇന്‍ഡസ്ട്രീസ് സിപ്ല, ഭെല്‍, കനറാ ബാങ്ക് എന്നീ ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ചും എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബാറ്റ ഇന്ത്യ എന്നിവ വില്‍ക്കുന്നതിനെ കുറിച്ചും ചിന്തിക്കാവുന്നതാണ്.


Click it and Unblock the Notifications