Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് സ്വര്‍ണത്തിന് വിലകുറയുന്നു?

Gold
കഴിഞ്ഞ കുറച്ച് മാസങ്ങളായ സ്വര്‍ണവാങ്ങാനുള്ള തിക്കും തിരക്കുമായിരുന്നു. 'നിക്ഷേപത്തിനു നിക്ഷേപവുമായി വീട്ടമ്മയ്‌ക്കൊരു ആഡംബരവുമായി' എന്ന മട്ടില്‍ പലരും നാണയങ്ങളായും ആഭരണങ്ങളായും വാങ്ങികൂട്ടുകയായിരുന്നു. ഓഹരി വിപണി കൂപ്പുകുത്തിയപ്പോള്‍ സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗമെന്ന നിലയില്‍ സ്വര്‍ണത്തിലെത്തിയവരെല്ലാം കഴിഞ്ഞ കുറച്ചു ദിവസമായി നല്ല ടെന്‍ഷനിലാണ്. വില നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു? തിങ്കളാഴ്ച പവന് 280 രൂപ കുറഞ്ഞ് 19920 രൂപയിലാണ് ക്ലോസ് ചെയ്തത്. ഗ്രാമിന് 2490 രൂപയാണ് ഇപ്പോഴത്തെ വില. എന്തൊക്കെയാണ് സ്വര്‍ണം, വെള്ളി തുടങ്ങിയവരുടെ വില കുറയാന്‍ കാരണം?

യൂറോപ്യന്‍ ാമ്പത്തികപ്രതിസന്ധിക്ക്‌ പരിഹാരം കാണുന്നതിന്റെ ഭാഗമായി വിപണിയിലേക്ക് കൂടുതല്‍ സ്വര്‍ണമൊഴുകാന്‍ സാധ്യതയുണ്ടെന്ന മുന്‍വിധിയാണ് ഒന്നാമത്തേത്. കൂടാതെ ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംഇ ഗ്രൂപ്പ് സ്വര്‍ണത്തിന്റെ അവധി വ്യാപാരത്തിനുള്ള ഡിപ്പോസിറ്റ് തുക ഉയര്‍ത്തിയതും തിരിച്ചടിയായി.

സ്വര്‍ണവും ഡോളറും

സ്വര്‍ണവും ഡോളറും എന്നും വിപരീത ദിശയില്‍ സഞ്ചരിച്ച ചരിത്രമാണുള്ളത്. ഡോളറിനു വിലകൂടുകയാണെങ്കില്‍ സ്വര്‍ണത്തിനു വിലകുറയും. സാധാരണ ഗതിക്ക് ആഗോളതലത്തില്‍ സ്വര്‍ണവില പരിഗണിക്കുന്നത് ഡോളറിലാണ്. ഡോളറിന് വിലകൂടുമ്പോള്‍ മറ്റു രാജ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നതിന് ചെലവേറും. ഈ അവസരം മുതലാക്കി ചില മിടുക്കുന്മാര്‍ സ്വര്‍ണത്തിലെയും ഓഹരിയിലെയും നിക്ഷേപം ഡോളറിലേക്ക്‌ മാറ്റാനും ശ്രമിക്കുന്നുണ്ട്.

ലോകത്തെ പ്രമുഖ ഹെഡ്ജ് ഫണ്ടുകള്‍ വില്‍പ്പനക്കാരായതും തിരിച്ചടിയായി. രണ്ടാം സാമ്പത്തിക മാന്ദ്യം കടന്നുവരികയാണെങ്കില്‍ അത്തരമൊരു വിപണിയില്‍ സ്വര്‍ണം പണമാക്കി മാറ്റുന്നതില്‍ കാര്യമില്ലെന്ന നിക്ഷേപകരുടെ തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഏറ്റവും വലിയ വില്‍പ്പനകേന്ദ്രങ്ങളിലൊന്നായ ഇന്ത്യയില്‍ ഡിമാന്റ് കുറഞ്ഞതും വിലക്കുറവിന് കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+