കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോള്‍ പ്ലാസയിലെ കൊല; പ്രതികള്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

ഗുഡ്ഗാവ്: ദില്ലി-ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേയില്‍ 27 രൂപ ടോള്‍ ചോദിച്ച ജീവനക്കാരനെ വെടിവെച്ചു കൊന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിജയ് വീര്‍, മഞ്ജീത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലറോ ജീപ്പും പൊലീസ് കണ്ടെടുത്തു. വിജയ് വീറിനെ വസീറാബാദിലെ വീട്ടില്‍ നിന്നും മഞ്ജീത്തിനെ മാനെശ്വറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച രാത്രിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ടോള്‍ബൂത്തിലെ ജീവനക്കാരനായ ഉമേഷ് കാന്ത് പാണ്ഡെയാണ് ബൊലേറോ ജീപ്പിലെത്തിയവരുടെ വെടിയേറ്റു മരിച്ചത്. സിസടിവിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

യാത്രക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഉമേഷിനെ വെടിവച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് പോലീസിനു തുമ്പായത്. ടോളിലെ തടസം നീക്കി വാഹനം കടന്നു പോവുന്നതിനുവേണ്ടി ആംഗ്യം കാണിച്ചതിനുശേഷം ബൂത്തിനുള്ളിലേക്ക് ക്കയറിയ ഉമേഷിനെ ജീപ്പ് ഓടിച്ചിരുന്ന വിജയ് വീര്‍ പിസ്റ്റളെടുത്ത് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം സംഘം വാഹനത്തില്‍ കടന്നു കളഞ്ഞു.

എന്നാല്‍ 37 മിനിറ്റുകള്‍ക്കു ശേഷം മടങ്ങി വന്ന മഞ്ജിത്ത്, ഉമേഷ് കാന്തിന്റെ സ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ടോള്‍ പ്ലാസ 16ല്‍ നടന്ന സംഭവം സിസിടിവി റെക്കോഡ് ചെയ്തിരുന്നു.

English summary
Three days after a young toll plaza attendant was shot dead over payment of toll fee, police have arrested two persons in connection with the murder.Gurgaon Police Commissioner S.S. Deswal said Vijay Veer, a resident of village Kho near the toll plaza had fired at 22-year-old Umesh Kumar Pandey from point-blank range after an argument over paying Rs. 27 as toll fee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X