തീവണ്ടിക്കു മുകളില്‍ സഞ്ചരിച്ച അഞ്ചു പേര്‍ മരിച്ചു
അജ്മീര്‍: ട്രെയിനിനു മുകളിലിരുന്ന സഞ്ചരിച്ച അഞ്ചു യുവാക്കള്‍ കൊല്ലപ്പെട്ടു. ഗ്വാളിയോര്‍-ഉദയപൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുകളിലിരുന്ന് സഞ്ചരിച്ച അഞ്ചംഗസംഘം റയില്‍വേപാലത്തിന്റെ മുകള്‍വരിയില്‍ ഇടിച്ചാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച 1.25ഓടെയാണ് അപകടമുണ്ടായത്. എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കാന്‍ പോവുന്നവരാണ് അപകടത്തില്‍ പെട്ടത്.
കഴിഞ്ഞ ജനുവരിയില്‍ ഇതേ ട്രെയിനിനുമുകളിലിരുന്ന മൂന്നു പേര്‍ കൊല്ലപ്പെടുകയും ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അര്‍ധരാത്രിയോടെയുണ്ടായ ഈ അപകടം റയില്‍വേ തിരിച്ചറിയുന്നത് മണിക്കൂറുകള്‍ക്കുശേഷമാണ്.
രമേഷ് കുമാര്‍(21), കമലേഷ്(19), ശിവപ്രസാദ്(22), പരമേശ്വര്‍(20), അനില്‍(22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications