പീഡനം, ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍
ലഖ്‌നൊ: പെണ്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയിലുള്ള ബിച്ച്കുറി പ്രൈമറി സ്‌കൂളിലാണ് സംഭവം.
ഉച്ചയ്ക്കുസ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച ചില കുട്ടികള്‍ക്ക് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെഡ്മാസ്റ്ററായ ചിന്താമണി മിശ്ര നടത്തിയ മെഡിക്കല്‍ പരിശോധനയാണ് അഴിക്കുള്ളിലേക്ക് നയിച്ചത്.
നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടികളുടെ വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച് നഗ്നരാക്കി മുന്നില്‍ നിര്‍ത്തിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയതോടെ വിവരം പുറത്തായത്. മിശ്രയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications