Get Updates
Get notified of breaking news, exclusive insights, and must-see stories!

സെപ്റ്റംബര്‍ 27 ചൊവ്വ അശുഭദിനമെന്ന് ജ്യോതിഷികള്‍

Numerology
ബാംഗ്ലൂര്‍: ഒട്ടേറെപ്പേരുടെ ജീവനെടുത്ത സിക്കിം ഭൂചലനത്തിന്റെ പ്രവചനത്തിന് പിന്നാലെ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരുടെ മനസ്സമാധാനം കളയുന്ന മറ്റൊരു പ്രവചനവുമായി ജ്യോതിഷികള്‍ രംഗത്ത്. സെപ്റ്റംബര്‍ 27ന് ചൊവ്വാഴ്ച രാജ്യത്ത് പലതരത്തിലുള്ള അനിഷ്ടങ്ങള്‍ സംഭവിച്ചേയ്ക്കുമെന്നാണ് പ്രവചനം.

ചൊവ്വാഴ്ച അമാവാസിയാണ്. ഇതുതന്നെ അശുഭമായിട്ടാണ് കണക്കാക്കുന്നത്. അതിനൊപ്പം തന്നെ തീര്‍ത്തും അശുഭകരമായ പഞ്ചഗ്രഹി യോഗകൂടി വരുന്നത് തീര്‍ത്തും ദോഷകരമാണത്രേ. ഇതോടൊപ്പം തന്നെ ചന്ദ്രന്റെ സ്ഥാനവും അശുഭസംഭവങ്ങള്‍ക്കിടയാക്കും.

സംഖ്യാശാസ്ത്രപ്രകാരം 27 എന്ന തീയതി ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. 27ന്റെ തുകയെന്നത് 9ആണ്്, ഈ സംഖ്യ ചൊവ്വയുമായി ബന്ധമുള്ളതാണത്രേ. ഇതിനൊപ്പം തന്നെ 27 ചൊവ്വാഴ്ചയാണ് ഇതിനും ചൊവ്വാ ഗ്രഹവുമായി ബന്ധമുണ്ട്. എല്ലാ അര്‍ത്ഥത്തിലും ചൊവ്വയുടെ മോശം സ്ഥാനം തീയതി, ദിവസം എന്നിവയെയെല്ലാം ബാധിക്കുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

27ആം തീയതി ചൊവ്വാഴ്ചയാവുന്നത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണെന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തില്‍ വരുന്നത് ശുഭകരവുമല്ല. ചൊവ്വാ ഗ്രഹം പാപഗ്രഹമാണ് ഒപ്പം അമവാസിയും അശുഭലക്ഷണമാണ്. ഇത് രണ്ടും കൂടി വരുന്നത് രാജ്യത്ത് അനിഷ്ട സംഭവങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് പറയുന്നത്.

ഈ ദിവസത്തില്‍ കൂടുതല്‍ അതിക്രമങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടത്രേ. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കൂടാന്‍ ഇത് ഇടവരുത്തിയേയ്ക്കും. സ്വര്‍ണം വെള്ളി എന്നിവയുടെ വിലയില്‍ ചാഞ്ചാട്ടമുണ്ടാകും, വിപണിയില്‍ പ്രശ്‌നങ്ങളുണ്ടാകും- ജ്യോതിഷികള്‍ പറയുന്നു.

ഇതിനെല്ലാം പുറമേ പ്രകൃതി ദുരന്തങ്ങള്‍ക്കും റോഡ്, റെയില്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ജ്യോതിഷികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+