വിഷംകലര്‍ന്ന ചായ: കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു
ഭരത്പൂര്‍: ചായയില്‍ വിഷംകലര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ പേര്‍ മരിച്ചു. രാജസ്ഥാനിലെ ഭരത്പൂരിനടുത്തുള്ള ജാലിയ ഗ്രാമത്തിലാണ് സംഭവം.
കര്‍ഷകനായ ഭോജ(50), ഭാര്യ മാണി ദേവി, മക്കളായ ശിതന്‍, കൈലാഷ്, ലോകേഷ് എന്നിവരാണ് മരിച്ചത്.
രാവിലെ ചായ കുടിച്ചതിനു തൊട്ടുപിറകെ കടുത്ത വയറുവേദന അനുഭവപ്പെട്ട അഞ്ചുപേരെയും അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. ചികില്‍സ തുടങ്ങുന്നതിനു മുമ്പ് തന്നെ ഭോജയും മൂന്നു മക്കളും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. മണിക്കൂറുകള്‍ക്കുശേഷം മാണിദേവിയും മരണത്തിന് കീഴടങ്ങി.
ആത്മഹത്യയാണെന്ന ഉറപ്പിക്കാനാവില്ലെന്ന നിലപാടാണ് പോലിസിനുള്ളത്. കാരണം മരിയ്ക്കാന്‍ വേണ്ടി വിഷം കുടിച്ചതാണെങ്കില്‍ ഇവര്‍ അയല്‍വാസികളെ ഇത്തരത്തില്‍ വിളിച്ചുകൂട്ടില്ലെന്ന അനുമാനത്തിലാണിത്. ഏതെങ്കിലും രീതിയില്‍ ചായയില്‍ വിഷം കലരുകയോ കലര്‍ത്തുകയോ ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിനാണ് പോലിസ് ഊന്നല്‍ നല്‍കുന്നത്.












Click it and Unblock the Notifications