കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം മുന്നണി വീണ്ടും?

Google Oneindia Malayalam News

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തട്ടിക്കൂട്ടിയുണ്ടാക്കുന്ന മൂന്നാം മുന്നണി എന്ന 'കലാപരിപാടി'ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സമാജ്‌വാദി പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇക്കാര്യത്തിനായി വിവിധ പാര്‍ട്ടിനേതാക്കളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.

എന്നാല്‍ ഇത്തരമൊരു മുന്നണിയുടെ കാര്യത്തില്‍ ഭൂരിഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പഴയപോലത്തെ ഉല്‍സാഹമൊന്നും ഇപ്പോഴില്ല.വേണമെങ്കില്‍ പൊതുവായ വിഷയങ്ങളില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ധാരണയിലെത്താമെന്നാണ് മിക്ക പാര്‍ട്ടികളുടെയും നിലപാട്.

കോണ്‍ഗ്രസിനും ബിജെപിക്കും രാജ്യത്തെ ശരിയായ അര്‍ത്ഥത്തില്‍ നയിക്കാന്‍ കഴിയില്ല. തീര്‍ച്ചയായും മൂന്നാം മുന്നണി എന്ന ആശയം ഇപ്പോഴും പ്രസക്തമാണ്-സിപിഐ നേതാവ് ഡി രാജ പറഞ്ഞു.

മൂന്നാം മുന്നണിയുടെ ആവശ്യമുണ്ടെന്നാണ് സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി മോഹന്‍സിങിന്റെയും അഭിപ്രായം. സംസ്ഥാനത്ത് കടുത്ത പ്രതിസന്ധിയെ നേരിടുന്ന തെലുങ്ക് ദേശം പാര്‍ട്ടിക്ക് ഈ തട്ടിക്കൂട്ടലിനോട് അത്ര യോജിപ്പില്ല. അഴിമതി, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നീ വിഷയത്തില്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണ്- ടിഡിപി നേതാവ് നാഗേശ്വര റാവു അറിയിച്ചു.

English summary
The Samajwadi Party and the Communists starts initial talks to form a strong “a third alternative” ahead of the 2014 Lok Sabha battle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X