കൈക്കൂലി കൊടുത്തില്ല;ഡ്രൈവറെ ആര്‍ടിഒ തല്ലിക്കൊന്നു

അനന്ത് ലാല്‍ ഗുപ്ത എന്നയാളാണ് മരിച്ചത്. ട്രക്ക് തടഞ്ഞ വാഹനപരിശോധന സംഘം അനന്തിന്റെ ലൈസന്‍സും മറ്റു രേഖകളും പരിശോധിച്ചതിന് ശേഷം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൈക്കൂലി നല്‍കാന്‍ തയാറാവഞ്ഞതിനെ തുടര്‍ന്ന് നടത്തിയ മര്‍ദ്ദനത്തിലാണ് അനന്ത് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. പൊലീസുമായി ഇവര്‍ ഏറ്റുമുട്ടി.
ജനങ്ങളെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടത്തി. ആര്‍ടിഒ രാധേശ്യാമിനെ അറസ്റ്റ് ചെയ്യണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ചന്ദൗലി എസ് പി സലഭ് മാഥൂര്‍ അറിയിച്ചു.












Click it and Unblock the Notifications