സലിമിന്റെ കനിവില്‍ അലവിക്കുട്ടിയ്ക്ക് ഹജ്ജ് പുണ്യം

ബാധ്യതകളൊക്കെ കഴിഞ്ഞപ്പോളാണ് ഹജ്ജിന് പോകാനായി അലവിക്കുട്ടി പണം മിച്ചംപിടിക്കാന്‍ തുടങ്ങിയത്. കൂലിപ്പണി ചെയ്തും യതീംഖാനയിലെ റിസീവര്‍ ജോലിയില്‍ നിന്നുമൊക്കെയാണ് അലവിക്കുട്ടി ജീവിക്കുന്നത്.
സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന നറുക്കെടുപ്പില്ലാതെ അലവിക്കുട്ടിയ്ക്ക് ഹജ്ജിന് അവസരം ലഭിച്ചും. കയ്യില്‍ കരുതിയിരുന്ന 31,000 രൂപ ഇതിനായി അടയ്ക്കുകയും ചെയ്തു. ഈ സമയത്താണ് അലവിക്കുട്ടിക്ക് സഹായവുമായി സലിം കുമാര്‍ എത്തുന്നത്.
ഹജ്ജിന് പോകാനായി ജീവിതത്തിലുടനീളം കഷ്ടപ്പെടുന്ന കഥാപാത്രത്തെ അവതകിപ്പിച്ച സലിമിന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തം ചെലവില്‍ ഒരാളെ ഹജ്ജിനയയ്ക്കുകയെന്നത്. സലിംകുമാര്‍ 200 പേരെ നറുക്കിട്ടെടുത്താണ് അലവിക്കുട്ടിയെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ നാലിനാണ് ഇദ്ദേഹം ഹജ്ജിന് പുറപ്പെടുന്നത്.












Click it and Unblock the Notifications