കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് ക്യാംപ് തുറന്നു

Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തീര്‍ത്ഥാടക ക്യാംപ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരെയെല്ലാം ഒരു സ്ഥലത്ത് പാര്‍പ്പിക്കുന്നതിനുള്ള സാധ്യത പഠിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അറിയിച്ചു. ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു.

എം എല്‍ എ മാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ മുഹമ്മദുണ്ണി ഹാജി, കെഎന്‍എ ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്ടര്‍ എംസി മോഹന്‍ദാസ്, ജില്ലാ പോലിസ് സൂപ്രണ്ട് കെ സേതുരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞെങ്കിലും 28 മുതല്‍ മാത്രമേ ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. 29നാണ് ആദ്യ വിമാനം. ഇത്തവണ 7993 പേരാാണ് കരിപ്പൂര്‍ വഴി ഹജ്ജിനു പോവുന്നത്. കേരളത്തിനു പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും കരിപ്പൂരിലെത്തും. യാത്രയുടെ തലേന്ന് വൈകീട്ട് അഞ്ചിനായിട്ടാണ് തീര്‍ത്ഥയാത്രകര്‍ ക്യംപിലെത്തേണ്ടത്.

English summary
Haj camp organised by the State Haj Committee began at Haj House, Karipur, near airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X