കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന്റെ ഉടക്കോടെ സഭ തുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: ഐസ്‌ക്രീംപാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വി ശിവന്‍കുട്ടിയുടെ ചോദ്യം സ്പീക്കര്‍ അനുവദിച്ചില്ലെന്നാരോപിച്ച് സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രതിപക്ഷം ബഹളം ഉയര്‍ത്തി. ചോദ്യോത്തരവേള ആരംഭിക്കുന്നതിനിടെയായിരുന്ന സംഭവങ്ങളുടെ തുടക്കം.

സ്പീക്കര്‍ ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. നക്ഷത്രചോദ്യങ്ങള്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നിഷേധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്പീക്കറുടെ ഓഫീസില്‍ മറിമായം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരാണ് സ്പീക്കറുടെ ഓഫീസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സഭയില്‍ ചോദ്യം അടിച്ച് വന്നിട്ടില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിയും സ്പീക്കറും ചേര്‍ന്ന് ചട്ടലംഘനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. പ്രതിപക്ഷം ബഹളം തുടരുന്നതിനിടെ, ചോദ്യം അനുവദിക്കാനുള്ള സ്പീക്കറുടെ അവകാശത്തെ അംഗങ്ങള്‍ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് ജി.കാര്‍ത്തികേയന്‍ റൂളിങ് നല്‍കിയതോടെ ബഹളം ശമിച്ചു.

English summary
Kerala Assembly begins more than a month-long session today, mainly to consider the full budgetary demands for grants for the current year and pass the Finance Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X