കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടപദവി:ജോര്‍ജിനെ അയോഗ്യനാക്കും?

  • By Nisha Bose
Google Oneindia Malayalam News

PC George
തിരുവനന്തപുരം: ഇരട്ടപദവി വിവാദത്തില്‍ ഭരണപക്ഷ ചീഫ് വിപ്പ് പിസി ജോര്‍ജിനെ അയോഗ്യനാക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറല്‍ ആണ് നിയമോപദേശം നല്‍കിയത്.
ജോര്‍ജിന്റെ പദവി ഓഫീസ് ഓഫ് പ്രോഫിറ്റിന്റെ പദവിയില്‍ വരുമെന്നും അയോഗ്യനാക്കാന്‍ മതിയായ കാരണമുണ്ടെന്നും ആണ് ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം.

ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിട്ടുണ്ട്. അഭിഭാഷകനായ ഡി ബി ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോഴാണ് രാജ്ഭവന്‍ ഇക്കാര്യമറിയിച്ചത്.

അതേസമയം ജോര്‍ജിന്റെ നിയമനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിക്കാരനായ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോളിനോട് ആവശ്യപ്പെട്ടു. ജോര്‍ജിനെ ചീഫ് വിപ്പായി നിയമിച്ചതു സംബന്ധിച്ച രേഖകളും അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കി കൊണ്ട് പുറത്തിറക്കിയ രേഖകളും ഹാജരാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

ക്യാബിനറ്റ് പദവിയിലിരിക്കുന്ന ഒരാള്‍ ചീഫ് വിപ്പിന്റെ ആനുകൂല്യങ്ങളും കൈപ്പറ്റുന്നുവെന്നായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ പരാതിയില്‍ പറഞ്ഞിരുന്നത്.

English summary
Election Commission asked Sebastian Pole to produce documents relating to P C George's appointment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X