കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെയിനില്‍ കാളപ്പോര് അരങ്ങൊഴിയുന്നു

  • By Lakshmi
Google Oneindia Malayalam News

Bullfight
ബാഴ്‌സലോണ: സ്‌പെയിനില്‍ അവസാനത്തെ കാളപ്പോര് അരങ്ങേറി. 2012 ജനുവരി ഒന്നോടെ കാളപ്പോരിന്റെ നാടെന്ന വിശേഷണം സ്‌പെയിനിലെ കാറ്റലോണിയയ്ക്ക് നഷ്ടമാവുകയാണ്.

ഇവിടത്തെ പ്രാദേശിക സര്‍ക്കാറാണ് കാളപ്പോരിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 26ന് ഞായറാഴ്ചയായിരുന്നു അവിടത്തെ അവസാനത്തെ കാളപ്പോര്.

ബാഴ്‌സലോണയിലെ 20,000 പേര്‍ക്കിരുന്നു കാണാവുന്ന മൊണ്യൂമെന്റല്‍ ബുള്‍റിങ്ങില്‍ ഇനി കാളയും മനുഷ്യനും പൊരുതാനിറങ്ങില്ല. നിരോധനത്തിനായി മൃഗസ്‌നേഹികള്‍ 1,80,000 പേരുടെ ഒപ്പുശേഖരണം നടത്തിയതിനു പിന്നാലെ 2012ലാണ് കാറ്റലോണിയ സര്‍ക്കാര്‍ വിലക്കു പ്രഖ്യാപിച്ചത്.

എന്നാല്‍ വിലക്ക് നീക്കാന്‍ അഞ്ചു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ എതിരാളികള്‍ കളത്തിലിറങ്ങി. ഇവര്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്.

നവംബര്‍ 20ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാളപ്പോരിനെ അനുകൂലിക്കുന്ന പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ വിലക്ക് നീക്കാന്‍ ശ്രമം നടന്നേക്കും.

സ്‌പെയിനിലെ കാനറി ദ്വീപാണ് ഇതിന് മുമ്പ് കാളപ്പോര് നിയമപരമായി നിരോധിച്ച സ്ഥലം. സ്‌പെയിനില്‍ ആകെ ഇപ്പോള്‍ കാളപ്പോരിന് വലിയ ജനപ്രീതിയില്ല. ബാഴ്‌സലോണയിലെ ലാസ് അരീനാസ് റിങ് 1970ല്‍ത്തന്നെ പൂട്ടിയിട്ടുണ്ട്. 2007-2010 കാലയളവില്‍ ഇവിടെ കാളപ്പോരുകളുടെ എണ്ണത്തില്‍ 34ശതമാനം കുറവാണുണ്ടായത്.

English summary
Bullfighting fans will shout "Ole" for the last time in Barcelona's Monumental bullring on Sunday before a ban on the sport takes effect across the northeastern Spanish region of Catalonia,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X