സാന്‍ഫ്രാന്‍സിസ്‌ക്കോ: ഫേസ്ബുക്കില്‍ നിന്ന് ലോഗ് ഔട്ട് ചെയ്താലും ഫേസ്ബുക്കിന്റെ കണ്ണില്‍ നിന്ന് നിങ്ങള്‍ രക്ഷപെടുന്നില്ല. ആസ്‌ത്രേലിയന്‍ സ്വദേശിയായ ഒരു ടെക്‌നോളജിസ്റ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫേസ്ബുക്കില്‍ നിന്ന് ലോഗ് ഔട്ട് ചെയ്ത ശേഷവും ഫേസ്ബുക്ക് ബട്ടന്‍ ഉള്ള ഏത് വെബ്‌പേജ് നിങ്ങള്‍ സന്ദര്‍ശിച്ചാലും ഉടന്‍ തന്നെ ഈ വിവരം ഫേസ്ബുക്കിന് ലഭിയ്ക്കും. ഇത്തരത്തില്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഓരോ കാര്യത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കും.
ഫേസ്ബുക്ക് സംഭാഷണങ്ങള്‍ക്കായി ഒരു പ്രത്യേക ബ്രൗസര്‍ ഉപയോഗിച്ചാല്‍ മാത്രമേ ഇത് തടയാനാകൂ എന്ന് ആസ്‌ത്രേലിയന്‍ ടെക്‌നോളജിസ്റ്റ് നിക് കുബ്രിലോവിക് പറയുന്നു. തന്റെ കണ്ടുപിടുത്തത്തിന് ഒട്ടേറെ തെളിവുകളും നിക് നിരത്തുന്നുണ്ട്. എന്നാല്‍ ഈ വിവാദത്തിനെ കുറിച്ച് പ്രതികരിക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ തയ്യാറായിട്ടില്ല.
An Australian technologist has caused a global stir after discovering Facebook tracks the websites its users visit even when they are logged out of the social networking site. Separately, Facebook's new Timeline feature, launched last week, has been inadvertently accessed by users early, revealing a feature that allows people to see who removed them from their friends' lists.