ഓണ്‍ലൈന്‍ പോസ്റ്റിംങ്: മാഫിയ സ്ത്രീയുടെ തലയറുത്തു
മെക്‌സിക്കോ സിറ്റി: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മാഫിയ സ്ത്രീയെ കൊലപ്പെടുത്തി. മെക്‌സിക്കോയുടെ അതിര്‍ത്തി നഗരത്തിലാണ് സംഭവം.
തലമുറിച്ച് നീക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ശരീരത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിലാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പോസ്റ്റ് ചെയ്തതിനാലാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഒരു മാസത്തിനിടെ മയക്കുമരുന്ന് മാഫിയയുടെ ഇത്തരത്തില്‍ നടത്തുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
മയ്ക്കുമരുന്ന് മാഫിയയുടെ താവളത്തെ കുറിച്ച് വിവരം നല്‍കാനുള്ള ഫോറം ഒരു പ്രാദേശിക സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതില്‍ പോസ്റ്റ് ചെയ്തവരെയാണ് മാഫിയ വേട്ടയാടി കൊന്നത്.












Click it and Unblock the Notifications