കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ടീനേജിലേയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

Google Bday Doodle
ബാംഗ്ലൂര്‍: അങ്ങനെ ഗൂഗിള്‍ കൗമാരത്തിലേയ്ക്ക് കടന്നു, അതേ, ഗൂഗിളിന് ചൊവ്വാഴ്ച പതിമൂന്നാം പിറന്നാള്‍. ബലൂണും, കേക്കുമെല്ലാമായി ഗൂഗിള്‍ ടീനേജ് ആരംഭം ആഘോഷിക്കുകയാണ്. സെര്‍ച്ച് എന്‍ജീന്‍ ഭീമനായ ഗൂഗിളിന്റെ ഡൂഡിലിലില്‍ പിറന്നാളാണ് വിഷയം.

പലപ്പോഴും പ്രത്യേകതയുള്ള ദിവസങ്ങള്‍ക്കായി ഗൂഗിള്‍ സങ്കീര്‍ണമായ ഡൂഡിലുകളാണ് തയ്യാറാക്കുന്നത്. എന്നാല്‍ പിറന്നാല്‍ ദിനത്തിലെ ഡൂഡില്‍ ഏറെ ലളിതമാണ്.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിള്‍ ജന്മമെടുത്ത്. 1996 ജനുവരിയിലായിരുന്നു ഇവര്‍ ഗവേഷണത്തിനു തുടക്കമിട്ടത്.

വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയല്‍ ക്രമീകരിക്കാമോ എന്ന പരീക്ഷണമായിരുന്നു ഇവര്‍ നടത്തിയത്. അതുവരെ ഒരാള്‍ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ് സെര്ഡച്ച് സംവിധാനങ്ങളുടെ ശൈലി.

തങ്ങളുടെ പുതിയ തിരച്ചില്‍ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും സെര്‍ജിയും നല്‍കിയത്. ബാക്ക്‌ലിങ്കുകളില്‍ നിന്നും സെര്‍ച്ച് ഫലങ്ങള്‍ കണ്ടെത്തിയിരുന്നതിനാലാണ് ഇവര്‍ ഇത്തരമൊരു പേരിട്ടത്.

പരീക്ഷണങ്ങള്‍ ശരിയായദിശയിലായതോടെ 1997 സെപ്റ്റംബര്‍ 15ന് ഗൂഗിള്‍ എന്ന ഡൊമെയിന്‍ നാമം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഒരുവര്‍ഷത്തിനു ശേഷം കാലിഫോര്‍ണിയയില്‍ ഒരു സുഹൃത്തിന്റെ ഗാരേജില്‍ ലാറിയും സെര്‍ജിയും തങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ചു. 1999 സെപ്റ്റംബര്‍ 21 വരെ ഗൂഗിള്‍ സെര്‍ച്ച് ബീറ്റാ വെര്‍ഷനിലായിരുന്നു പ്രവര്‍ത്തിച്ചത്.

ലളിതമായ രുപകല്‍പനയായിരുന്നു ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്റെ പ്രധാന ആകര്‍ഷണം. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഇടയില്‍ ഗൂഗിള്‍ പെട്ടെന്നു പ്രശസ്തമായി. 2000ല്‍ സെര്‍ച്ച് കീ വേര്‍ഡിനനുസരിച്ച് ഗൂഗിളില്‍ പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയര്‍ന്നു.

പിന്നാലെ വന്ന ഒട്ടേറെ ഡോട്ട്‌കോം സംരംഭങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വെറുമൊരു കാര്‍ഷെഡില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങിയ ഗൂഗിള്‍ വെബ് ലോകത്ത് സെര്‍ച്ചിന്റെ കുലപതിയായിമാറുകയായിരുന്നു. ഇന്റര്‍നെറ്റ് സെര്‍ച്ച് എന്നതിന്റെ മറുവാക്കാണ് ഇന്ന് ഗൂഗിള്‍ എന്ന നാമം. ഇരുപത് കോടിയില്‍പ്പരം സെര്‍ച്ചുകളാണ് പ്രതിദിനം ഗൂഗിളില്‍ നടക്കുന്നത്

English summary
There is confetti, colourful balloons, gifts and a birthday cake in the middle of a decorated room. Yes, the occasion is search engine giant Google's 13th birthday and how best to celebrate it than a Google Doodle. After honouring people, places and occasions in their doodle's, Google has come up with a simple-looking uncomplicated doodle on the ocasion of its birthday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X