സെന്‍സെക്‌സ് 473 പോയിന്റ് ഉയര്‍ന്നു

സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് ഒഴിവാക്കാനുള്ള ശുപാര്‍ശ വിപണിയെ സ്വാധീനിച്ചുവെന്നു വേണം കരുതാന്‍. കടക്കെണി ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന യൂറോപ്യന്‍ ധനകാര്യമന്ത്രിമാരുടെ പ്രഖ്യാപനം പുറത്തുവന്ന ഉടന്‍ തന്നെ അമേരിക്കന്‍ വിപണിയില്‍ പച്ചക്കത്തി തുടങ്ങിയിരുന്നു. അതിനെ പിന്തുടര്‍ന്ന് വില്‍പ്പന തുടങ്ങിയ ഏഷ്യന്‍ വിപണികളെല്ലാം തന്നെ നേട്ടത്തിലാണ് കച്ചവടം അവസാനിപ്പിച്ചത്. നിക്കി 235.82 പോയിന്റും ഹാങ്‌സെങ് 722.75 പോയിന്റും ഷാങ്ഗായി 21.87 പോയിന്റും സ്‌ട്രെയ്റ്റ് ടൈംസ് 71.60 പോയിന്റും ഉയര്‍ന്നു.
ഡിഎല്‍എഫ്, രാജേഷ് എക്‌സ്‌പോര്‍ട്‌സ്, ജെയ്പി ഇന്‍ഫ്രാടെക്, ജയപ്രകാശ് അസോസിയേറ്റ്‌സ്, ടാറ്റാ മോട്ടോര്‍സ് കമ്പനികള്‍ ആറുശതമാനത്തോളം നേട്ടമുണ്ടാക്കി. അതേ സമയം പിപവാവ് ഡിഫന്‍സ്, സണ്‍ടിവി, മണപ്പുറം, എസ്‌കെഎസ് മൈക്രോഫിനാന്‍സ്, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്ക് കറുത്ത ദിനമായിരുന്നു.
മികച്ച മുന്നേറ്റം നടത്തിയില്‍ ആഹ്ലാദിക്കേണ്ട കാര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വിപണി 4700-5200നുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. വലിയൊരു കുതിപ്പിനുള്ള സാധ്യത വിരളമാണ്.












Click it and Unblock the Notifications