ദില്ലിയില്‍ കെട്ടിടം തകര്‍ന്നു അഞ്ചുമരണം
ദില്ലി: കെട്ടിടം തകര്‍ന്ന് ദില്ലിയില്‍ അഞ്ചുപേര്‍ മരിച്ചു. ചുരുങ്ങിയത് 20 പേരെങ്കിലും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. എട്ടുമണിയോടു കൂടി മധ്യ ദില്ലിയിലെ ചാന്ദ്‌നി മഹല്‍ ഭാഗത്തുള്ള ജമാമസ്ജിദിനു സമീപമുള്ള പഴയൊരു മൂന്നുനില കെട്ടിടമാണ് തകര്‍ന്നത്.
തൊട്ടടുത്ത് അനധികൃതമായി നടക്കുന്ന നിര്‍മാണപ്രവര്‍ത്തികളാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നതായി പ്രാദേശിക എം.എല്‍.എ ഷൊയ്ബ് ഇക്ബാല്‍ അറിയിച്ചു.
പോലിസ് സ്‌റ്റേഷനടുത്തുള്ള 833ാം നമ്പര്‍ കെട്ടിടം പൈതൃകമന്ദിരങ്ങളിലൊന്നാണ്. ചൊവ്വാഴ്ച രാവിലെ പോലും തൊട്ടടുത്ത സ്‌റ്റേഷനില്‍ വിളിച്ച് അനധികൃത നിര്‍മാണത്തെ കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. ശക്തിയേറിയ പൈലിങ് ആയിരിക്കും പഴയ കെട്ടിടത്തെ തകര്‍ത്തത്.












Click it and Unblock the Notifications