എന്റെ കുടുംബം ഹിംസയുടെ ഇര: രാഹുല്‍ ഗാന്ധി

ഹിംസയുടെ ഭാഷ എനിക്ക് മനസ്സിലാകും. കാരണം, ഹിംസയുടെ ഇരയാണ് എന്റെ കുടുംബം. ഞാന്‍ ഒരു കശ്മീരിയാണെന്ന് നിങ്ങള്‍ മനസിലാക്കണം. അതിനാല്‍ ഈ സ്ഥലത്തെ വേദനയും കഷ്ടപ്പാടും എന്റേതുകൂടിയാണ്- വലിയ കയ്യടിയോടെയാണ് രാഹുലിന്റെ വികാരനിര്‍ഭരമായ വാക്കുകള്‍ വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.
'എന്റെ 14ാം വയസ്സില്‍, ക്‌ളാസില്‍ അശ്രദ്ധയോടെ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ വന്ന് എനിക്കൊരു ഫോണ്‍ കോള്‍ ഉണ്ടെന്ന് പറഞ്ഞു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ അറിയുവാന്‍ കഴിഞ്ഞത് എന്റെ മുത്തശ്ശി വെടിയേറ്റു മരിച്ചുവെന്നാണ്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛനും കൊല്ലപ്പെട്ടു. ഹിംസയുടെ ക്‌ളേശമനുഭവിച്ച ജനങ്ങള്‍ക്ക് ഹിംസ ഏല്‍പ്പിക്കുന്ന വേദന മനസിലാക്കുവാന്‍ കഴിയും.' രാഹുല്‍ പറഞ്ഞു. ഏകദേശം 1000 വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications