കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്രോ കിഡ്‌നാപ്പ്: പ്രതികള്‍ക്ക് ജീവപര്യന്തം

  • By Nisha Bose
Google Oneindia Malayalam News

Crime
ബാംഗ്ലൂര്‍: വിപ്രോയിലെ വനിതാ ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ബാംഗ്ലൂരിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2008 ഒക്ടോബര്‍ 20നായിരുന്നു സംഭവം. വിപ്രോയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വിജയലക്ഷ്മിയെ രാത്രി 9.30 ഓടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ നാലു പേരെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അഞ്ചാമത്തെയാള്‍ ഇപ്പോഴും ഒളിവിലാണ്.

സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിജയലക്ഷ്മിയുടെ കാറിലേയ്ക്ക് അഗാരയിലെത്തിയപ്പോള്‍ ചിലര്‍ കല്ലെറിഞ്ഞു. ഇത് പരിശോധിയ്ക്കാനെന്ന ഭാവേന ഡ്രൈവര്‍ പുറത്തിറങ്ങി. ഉടനടി നാലു പേര്‍ കാറിനുള്ളിലേയ്ക്ക് കയറി വിജയലക്ഷ്മിയെ ബന്ധിക്കുകയായിരുന്നു. ഡ്രൈവറും ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്ന് പോലീസിന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അഞ്ചു പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

English summary
A fast track court (FTC) on Monday convicted four persons, including the driver of a woman employee of Wipro, to undergo life imprisonment for kidnapping and robbing her of her jewellery in 2008. FTC judge Mallikarjun Kinikeri also slapped a fine on them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X